KeralaLatest NewsNews

പട്ടാമ്പിയിലേത് സൂര്യനെല്ലിയെ വെല്ലുന്ന പീഡന പരമ്പര, പിന്നില്‍ വന്‍ മയക്കുമരുന്ന് റാക്കറ്റ്

നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വിവരം

പാലക്കാട്: പട്ടാമ്പിയില്‍ 18 കാരിയെ മയക്കുമരുന്നിനടിമയാക്കി വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . പട്ടാമ്പി കറുകപുത്തൂരില്‍ നടന്ന സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് സൂചന. ഈ സംഘം കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കെണിയില്‍ വീഴ്ത്തിയതായും സൂചനയുണ്ട്.

Read Also :  കേരളത്തിലെ പ്രമുഖ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും ഹണിട്രാപ്പും : കെണിയില്‍ വീണത് നിരവധി പ്രവാസികള്‍

ലോഡ്ജുകളില്‍ റൂമെടുത്ത് അവിടെ വച്ചാണ് പെണ്‍കുട്ടികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പരിശീലനം നടത്തുന്നത്. പെണ്‍കുട്ടികളെ കൊണ്ട് ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കുകയും തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
കൈയില്‍ ബ്ലയിഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും അതുവഴി ലഹരി ശരീരത്തിലേക്ക് കയറ്റുകയും ചെയ്യും. കൂട്ടുകാരായ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഈ സംഘത്തിന് ഇരയാണെന്നും പരാതി നല്‍കിയ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിന് അടിമയായ പെണ്‍കുട്ടികളെ പിന്നീട് ലൈംഗികമായി പീഡിപ്പിക്കും. .

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വയസ് മുതല്‍ കുട്ടിയെ ഇവര്‍ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു. പ്രദേശത്തെ 25കാരന്‍ സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നുു. തുടര്‍ന്ന് കഞ്ചാവ്, കൊക്കൈന്‍ തുടങ്ങിയ മാരക ലഹരികള്‍ പെണ്‍കുട്ടിക്ക് നല്‍കി. അതിന് ശേഷമായിരുന്നു പീഡനം.

ഇക്കഴിഞ്ഞ ജൂണ്‍ 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാര്‍ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതോടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതും മയക്കുമരുന്ന് ഉപയോഗവും വീട്ടുകാര്‍ അറിഞ്ഞത്. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

പട്ടാമ്പയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു. പത്തോളം പേര്‍ ഈ ലോഡ്ജ് മുറിയില്‍ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ട്. നിലവില്‍ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button