COVID 19Latest NewsKeralaNewsIndia

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടങ്ങൾ: ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി

ചെറിയ വീഴ്ചകൾ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

ഡൽഹി: കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി,​ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കുട്ടങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണം ജനങ്ങളുടെ അലംഭാവമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം മഹാമാരിയെ നേരിടുമ്പോൾ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്നും ചെറിയ വീഴ്ചകൾ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ഇളവുകൾ വന്നത് ദുരുപയോഗം ചെയ്യപ്പെടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button