KeralaLatest NewsNews

സ്വന്തം മുന്നണിയിലെ വനിതാ നേതാവിനെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തി ‘സ്ത്രീപക്ഷ ക്യാമ്പെയി’നുമായി സി.പി.എം

തിരുവനന്തപുരം കല്ലറ ഡിവിഷനിൽ നിന്നുളള ജില്ലാ പഞ്ചായത്ത് മെമ്പറായ ബിൻഷ ബി ഷറഫിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിൽ സ്‌ത്രീ വിരുദ്ധ പ്രചാരണം നടത്തിയത്

തിരുവനന്തപുരം : കേരളത്തിൽ ഉയർന്നു വരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സംസ്ഥാനമൊട്ടാകെ സ്‌ത്രീപക്ഷ ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. എന്നാൽ, ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ആഴ്‌ചയിൽ തന്നെ സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിയ്‌ക്കെതിരെ കടുത്ത സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരിക്കുകയാണ് സിപിഎം.

തിരുവനന്തപുരം കല്ലറ ഡിവിഷനിൽ നിന്നുളള ജില്ലാ പഞ്ചായത്ത് മെമ്പറായ ബിൻഷ ബി ഷറഫിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളിൽ സ്‌ത്രീ വിരുദ്ധ പ്രചാരണം നടത്തിയത്.
ആറ് പേർ തികച്ചില്ലാത്ത പാർട്ടിക്കാരിയെ ആറായിരം വോട്ടിന് ജയിപ്പിച്ചു, ഇപ്പോൾ പണി എടുത്തവർക്കിട്ട് പണിയാൻ നടക്കുന്നുവെന്നാണ് ബിൻഷയ്‌ക്കെതിരെ സിപിഎം പാർട്ടി അംഗവും സിഐടിയു തൊഴിലാളിയുമായി സനു ചെൽസ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനുതാഴെ വന്ന കമന്‍റുകൾക്കിടെയാണ് തികച്ചും മോശം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർക്കെതിരെ ഇയാൾ നടത്തിയിരിക്കുന്നത്. ഇത് ഏറ്റുപിടിച്ച് പാർട്ടി അംഗങ്ങളും, അനുഭാവികളും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നുണ്ട്.

വനിതകളായ സിപിഎം ജനപ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗവും വരെ പോസ്റ്റിന് ലൈക്കടിച്ചും റിയാക്ഷനിട്ടും രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button