ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 45,892 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ ഉണ്ടായത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി.
Read Also : രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്
രാജ്യത്താകെ 2,98,43,825 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,291 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് വര്‍ധിച്ച് 97.18% ആയി. ആകെ 42.52 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
രാജ്യത്ത് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍2.37 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.42 ശതമാനവുമാണ്. അതേസമയം ഇന്നലെ 817 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,05,028 ആയി ഉയര്‍ന്നു.
Post Your Comments