Latest NewsNewsIndia

കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ലഭിച്ച സംസ്ഥാനമായി കേരളം

ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും 1657.58 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രം. വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ നാലാം ഗഡുവാണ് കേരളത്തിന് അനുവദിച്ച 1657.58 കോടി രൂപ . അതോടെ കേരളത്തിന് ഇതുവരെ ആകെ 6630.33 കോടി രൂപ് ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്റ് കിട്ടിയ സംസ്ഥാനമായി കേരളം മാറി.

Read Also : കിറ്റെക്സിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പി.വി. ശ്രീനിജിന്‍ എംഎൽഎ: ആരോപണങ്ങളുമായി സാബു എം.ജേക്കബ്

നാലാംഗഡുവായി 17 സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചത്. ഈ ഗഡു കൂടി അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആകെ 39,484 കോടി രൂപ അര്‍ഹതയുള്ള സംസ്ഥാനങ്ങള്‍ക്ക് പിഡിആര്‍ഡി ഗ്രാന്റായി നല്‍കി.

സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി PDRD ഗ്രാന്റ് ഇനത്തില്‍ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button