Latest NewsNewsInternational

ഡെല്‍റ്റ വകദേഭം വെല്ലുവിളിയാകുന്നു: ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നു, ഇസ്രായേലില്‍ ആശങ്ക

ഡെല്‍റ്റ വകഭേദം വാക്‌സിനെ മറികടന്നേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ജറുസലേം: ലോകത്ത് അതിവേഗത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍. എന്നാൽ ഇവിടെ വീണ്ടും കോവിഡ് വ്യാപനത്തിന്റെ സൂചന. ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയതോടെ പ്രതിദിന കോവിഡ് കേസുകള്‍ അഞ്ചായി കുറയ്ക്കാന്‍ സാധിച്ചു.എന്നാല്‍ അടുത്തിടെ പ്രതിദിന കോവിഡ് കേസുകള്‍ 300 ആയി വര്‍ധിച്ചു.ഇത് ഡെല്‍റ്റ വകഭേദം കൊണ്ടാണെന്നാണ് കണ്ടെത്തല്‍.

ഡെല്‍റ്റ വകഭേദം വാക്‌സിനെ മറികടന്നേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടാവുന്ന നേരിയ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വാക്‌സിന്‍ കാര്യക്ഷമമാകണമെന്നില്ലെന്ന് ഇസ്രായേലിലെ വിദഗ്ധ സമിതി അംഗം പറയുന്നു.

read also: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കാമുകൻ പിടിയിൽ

ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്‌സിന്‍ കുത്തിവെച്ചു കഴിഞ്ഞു. എന്നാൽ കുട്ടികളിലും വാക്‌സിന്‍ സ്വീകരിച്ച പ്രായപൂര്‍ത്തിയായ ആളുകളിലും രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് രാജ്യം ആശങ്കയിലാണ്. പ്രായപൂര്‍ത്തിയായവരില്‍ 85 ശതമാനവും വാക്‌സിന്‍ സ്വീകരിച്ചതിന് ശേ്ഷമാണ് രോഗം പടരുന്നത് എന്ന കണ്ടെത്തലാണ് ആശങ്ക ഉയർത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രണ്ടു ദിവസം കൂടുമ്ബോള്‍ ഒരു ഗുരുതര രോഗി എന്നസ്ഥാനത്ത് നിന്ന് അഞ്ചായാണ് വര്‍ധിച്ചതെന്നും സര്‍ക്കാരിന് കീഴിലുള്ള ദേശീയ വിദഗ്ധ സമിതി ചെയര്‍മാന്‍ റാന്‍ ബാലിസെര്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button