Latest NewsNewsIndia

രഹസ്യസ്വഭാവമുള്ള 900 രേഖകള്‍ കൈമാറി, ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി നടത്തിയ രണ്ട് സൈനികര്‍ അറസ്റ്റില്‍

ഇവര്‍ പാക് ചാരസംഘടനയക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി

ചണ്ഡീഗഢ്: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പഞ്ചാബ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതിര്‍ത്തിൽ വച്ച് ലഹരിമരുന്ന് കടത്തിയവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും സൈനിക രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ചാരന്മാർ സൈനികർ ആണെന്ന് തിരിച്ചറിഞ്ഞത്. സൈനികരിലേക്ക് എത്തിയത്. ശിപായിമാരായ ഹര്‍പ്രീത് സിങ്(23), ഗുര്‍ഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പാക് ചാരസംഘടനയക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും സൈന്യത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക രേഖകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തുവെന്നും പഞ്ചാബ് ഡി ജി പി അറിയിച്ചു.

read also: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സ, ഹൈക്കോടതി ഇടപെടുന്നു

ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള 900-ത്തില്‍ അധികം രേഖകള്‍ ഇവര്‍ ഐ.എസ്.ഐയുമായി പങ്കുവെച്ചെന്നും ഡി.ജി.പി. അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button