ഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു സർവീസിൽ യാത്രക്കാരുടെ എണ്ണം 65 ശതമാനമാക്കി ഉയർത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിക്കുന്നത്.
എന്നാൽ, ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാരുടെ എണ്ണം 1.7 മുതൽ 1.8 ലക്ഷം വരെയാകും എന്നാണ് നിഗമനം.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു സർവീസിൽ 50 ശതമാനം യാത്രക്കാർക്ക് മാത്രം യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. അതേസമയം, കോവിഡ് കേസുകൾ കുറയുന്ന വേളയിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്
Post Your Comments