Latest NewsIndiaInternational

താലിബാന്‍ തീവ്രവാദികളുടെ അരാജകത്വം: രാജ്യംവിട്ട് അഫ്ഗാനിസ്ഥാന്‍ സൈനികര്‍ അയല്‍രാജ്യത്ത് അഭയം തേടി

താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്.

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്മാറിയതോടെ രാജ്യം കനത്ത അരാജകത്വത്തിൽ. സൈനികരും താലിബാന്‍ ഭീകര സംഘടനയുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ രാജ്യം വിട്ട് ആയിരത്തോളം സൈനികര്‍. അയല്‍രാജ്യമായ തജികിസ്ഥാനിലേക്കാണ് സൈനികര്‍ രക്ഷപ്പെട്ടത്. താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥം സൈനികര്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തജികിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബദഘ്ഷാന്‍, തഖര്‍ എന്നീ പ്രവിശ്യകളില്‍ യുഎസ് സൈന്യം പിൻവാങ്ങിയതോടെ താലിബാന്‍ വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്.

പ്രവിശ്യകളിലെ സൈനിക പാതകളെല്ലാം താലിബാന്‍ കൈക്കലാക്കിയതോടെ മറ്റുമാര്‍ഗമില്ലാതെ സൈനികര്‍ അയല്‍രാജ്യത്തേക്ക് കടക്കുകയായിരുന്നു. സൈനികര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയിട്ടുണ്ടെന്ന് തജികിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും വിദേശസൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വീണ്ടും വേരുറപ്പിക്കുന്നത്. താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്.

സെപ്റ്റംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും വിദേശ സൈന്യം പിന്‍മാറും. വിദേശ സൈന്യം പിന്‍വാങ്ങുന്നതോടെ അഫ്ഗാന്‍ സര്‍ക്കാരിനും സൈന്യത്തിനും ആയിരിക്കും താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം.എന്നാല്‍ താലിബാനെ പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സൈന്യത്തിനാവുമോ എന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ മൂന്നിലൊരു ഭാഗവും ഇപ്പോഴും താലിബാന്‍ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button