കിഴക്കമ്പലം: കിറ്റെക്സിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധജ്വാല തീർത്ത് തൊഴിലാളികൾ. ആയിരക്കണക്കിന് തൊഴിലാളികളാണ് സേവ് കിറ്റെക്സ് ബാനറുമായി പ്രതിഷേധം സംഘടിപ്പിച്ചത്. . സേവ് കിറ്റെക്സ്, സേവ് അവർ ഫാമിലി തുടങ്ങിയ ബാനറുകളും കൈയ്യിൽ പ്ലക്കാർഡുകളുമായിട്ടാണ് സ്ത്രീകൾ അടക്കമുളള കമ്പനിയിലെ സാധാരണ തൊഴിലാളികൾ പ്രതിഷേധം തീർത്തത്.
കേരളത്തിൽ നടപ്പാക്കാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കമ്പനിയുടെ നിലവിലെ പ്രവർത്തനങ്ങളും അവസാനിപ്പിച്ചേക്കുമോയെന്ന ആശങ്ക തൊഴിലാളികൾക്കിടയിൽ ഉണ്ട്.
കിറ്റെക്സിനെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കെതിരെയാണ് പ്രതിഷേധമെന്ന് ജീവനക്കാർ പറഞ്ഞു. കിറ്റെക്സ് കമ്പനി ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാകാതെ തുടരുന്നതിനിടെയാണ് തൊഴിലാളികൾ തന്നെ കമ്പനിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
Post Your Comments