KeralaLatest NewsNews

ഇന്ത്യക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപണം, ആറ് വര്‍ഷമായി മലയാളി യുവാവ് യു.എ.ഇ ജയിലില്‍

കേന്ദ്രസഹായം ആവശ്യപ്പെട്ട് ഷഹുബാനത്ത്

കൊച്ചി: ഇന്ത്യക്ക് വേണ്ടി ചാരപ്പണി ചെയ്തെന്ന് ആരോപിച്ച് യു.എ.ഇ ജയിലില്‍ ആറ് വര്‍ഷമായി തടവില്‍ കഴിയുന്ന മലയാളി യുവാവിനു നിയമസഹായം തേടി മാതാവ്. മകന്റെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. 2015 ആഗസ്റ്റ് മുതല്‍ അബുദാബി സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് മകന്‍ ഷിഹാനി മീര സാഹിബ് ജമാല്‍ മുഹമ്മദ് എന്ന് ഷഹുബാനത്ത് ബീവി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിലാണ് മകനെ ശിക്ഷിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു.

കസ്റ്റഡിയില്‍ കടുത്ത പീഡനങ്ങളാണ് മകന് ഏല്‍ക്കേണ്ടി വന്നതെന്ന് യുവാവിന്റെ മാതാവ് പറയുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ മകന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ഒട്ടേറെ അപേക്ഷകളും പരാതികളും ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ജൂണ്‍ 11നാണ് സഹായം അഭ്യര്‍ഥിച്ച് കത്തയച്ചത്. മകന് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നുമാണ് ഷഹുബാനത്ത് ബീവിയുടെ ആവശ്യം. മകന് നിയമ സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് മാതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Read Also : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് : കസ്റ്റംസിന് തിരിച്ചടി, അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി

കസ്റ്റഡിയില്‍ കടുത്ത പീഡനങ്ങളാണ് മകന് ഏല്‍ക്കേണ്ടി വന്നതെന്ന് യുവാവിന്റെ മാതാവ് പറയുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ മകന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. ഒട്ടേറെ അപേക്ഷകളും പരാതികളും ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ജൂണ്‍ 11നാണ് സഹായം അഭ്യര്‍ഥിച്ച് കത്തയച്ചത്. മകന് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നുമാണ് ഷഹുബാനത്ത് ബീവിയുടെ ആവശ്യം. മകന് നിയമ സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് മാതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles

Back to top button