KeralaLatest NewsNews

കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയും: ശുഭപ്രതീക്ഷ പങ്കുവെച്ച് പി.എ മുഹമ്മദ് റിയാസ്

തൃശൂര്‍: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മണാലിയിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകള്‍: മുന്നറിയിപ്പുമായി കേന്ദ്രം

‘കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തിരമായി തീരേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ തൃപ്തികരമാണ്. 24 മണിക്കൂറും നിര്‍മ്മാണ ജോലികള്‍ നടത്താന്‍ അനുവാദമുണ്ട്. ജില്ലാ കളക്ടര്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും’- മന്ത്രി പറഞ്ഞു.

ടണലിന്റെ ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, മുകള്‍ഭാഗത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, അസി. കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button