ദില്ലി: ഇന്ത്യയിൽ യുവാക്കളുടെ ഇടയിൽ വമ്പൻ വിജയം നേടിയ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളാണ് കെടിഎം. 2012 ൽ ബജാജ് ഓട്ടോയുടെ ചിറകിലേറി ഇന്ത്യയിലെത്തിയ കെടിഎമ്മിന് ഇപ്പോൾ ഡ്യൂക്ക്, ആർസി, അഡ്വഞ്ചർ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളുണ്ട്. ഈ ബൈക്കുകളുടെയെല്ലാം വില 11,423 രൂപ വരെ കെടിഎം വർധിപ്പിച്ചു.
ജൂലൈ ഒന്ന് മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് കെടിഎം ബൈക്കുകളുടെ വില വർദ്ധിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വില കൂടിയതും ഏറ്റവും കുറവ് വില കൂടിയതും കെടിഎം ശ്രേണിയിൽ മുന്നിട്ടുനിൽക്കുന്ന അഡ്വഞ്ചർ ശ്രേണിയിലുള്ള ബൈക്കുകൾക്കാണ്.
Read Also:- ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണം: നെയ്മർ
2,54,739 രൂപ എക്സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂടി 2,54,995 ആണ് പുതിയ എക്സ് ഷോറൂം വില. അതേസമയം, 3,16,863 രൂപ വിലയുണ്ടായിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ വില 11,423 രൂപയാണ് കൂടിയത്. ഇതോടെ കെടിഎം 390 അഡ്വഞ്ചറിന്റെ എക്സ് ഷോറൂം വില 328,286 രൂപയായി ഉയർന്നു.
Post Your Comments