![](/wp-content/uploads/2021/06/k-surendran-1-1.jpg)
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണ കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച കണ്ണൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിമാനത്താവളത്തെ സ്വര്‍ണക്കടത്തുകാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റിയെന്ന് സുരേന്ദ്രന് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പുരോഗമിക്കുന്ന കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞ അദ്ദേഹം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കൊള്ളമുതല്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിപിഎമ്മില്‍ തര്‍ക്കം നടക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ എം.വി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments