ന്യൂഡല്‍ഹി : ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ശക്തമായ സൈന്യമുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യ ആയുധപുരയിൽ കരുത്തരായ റഫാലുകളെയും സ്വന്തമാക്കിയിരിക്കുകയാണ്. 2019ല്‍ പാക് ഭീകരരുടെ പുല്‍വാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ തകർത്തുകൊണ്ടായിരുന്നു. ഈ ദൗത്യത്തിന് ഇന്ത്യ നിയോഗിച്ചത് മിറാഷ് യുദ്ധവിമാനമായിരുന്നു. എന്നാല്‍ ബലാക്കോട്ട് സംഭവങ്ങളുണ്ടായപ്പോള്‍ ഇന്ത്യയില്‍ റഫാലുകളുണ്ടായിരുന്നെങ്കില്‍ പാകിസ്ഥാന്റെ അവസ്ഥ മറ്റൊന്നായേനെ എന്ന വിലയിരുത്തലാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ക്ക് ഉള്ളത്.
ബലാക്കോട്ടിലെ ഇന്ത്യന്‍ മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് വ്യോമസേന നിരവധി വിമാനങ്ങളെ നിയോഗിച്ചിരുന്നു. എന്നാല്‍ മിഗ് വിമാനങ്ങളെ ഉപയോഗിച്ച് ഇന്ത്യ ഈ നീക്കത്തെ പരാജയപ്പെടുത്തുകയും, പാകിസ്ഥാന്‍ എഫ് 16 വിമാനത്തെ വെടിവച്ചിടുകയും ചെയ്തു. എന്നാൽ ഒരു ഇന്ത്യന്‍ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലായത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ഇന്ത്യയുടെ സൈനികനെ തിരികെ എത്തിക്കാൻ പാകിസ്ഥാന്‍ നിര്‍ബന്ധിതരായി.
read also: വീട്ടിൽ ക്യാരറ്റ് ഉണ്ടോ, എങ്കിൽ ഈ ഫേസ്പാക്ക് ഉപയോഗിച്ച് നോക്കൂ: ചർമ്മ സംരക്ഷണത്തിന് ചില പൊടിക്കൈകൾ
അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ റഫാലുകളാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കില്‍ പാകിസ്ഥാന് പകുതി വിമാനങ്ങളെയെങ്കിലും നഷ്ടമായേനെ എന്നാണ് മുന്‍ വ്യോമസേനാ മേധാവി എ വൈ ടിപ്നിസി ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ അഭിപ്രായം.
Post Your Comments