ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്.
പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,64,357 ആയി താഴ്ന്നു. രാജ്യത്ത് ഇതുവരെ 2,97,52,294 പേരാണ് കൊറോണയിൽ നിന്നും മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51, 864 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി നിലനില്‍ക്കുകയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരു ലക്ഷത്തിന് അധികം ആളുകള്‍ നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്.
Post Your Comments