Latest NewsKeralaNews

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സ, ഹൈക്കോടതി ഇടപെടുന്നു

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച കുട്ടിയുടെ ചികിത്സ സംബന്ധിച്ച് ഹൈക്കോടതി ഇടപെടുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മൂന്ന് മാസമായി വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന് മരുന്ന് നല്‍കാനാവുമോ എന്ന് പരിശോധിക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി 18 കോടി രൂപ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം തേടി പെരിന്തല്‍മണ്ണ സ്വദേശി ആരിഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

Read Also : ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ മാണിയെ സര്‍ക്കാര്‍ അഴിമതിക്കാരനാക്കി: കുഞ്ഞാലിക്കുട്ടി

വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ കുഞ്ഞിന് മരുന്ന് കുത്തിവയ്പ്പ് നല്‍കാനാവില്ല എന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ച് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 16 മണിക്കൂര്‍ എങ്കിലും പുറത്ത് കഴിഞ്ഞാല്‍ മാത്രമേ കുഞ്ഞിന് കുത്തിവയ്പ്പ് നല്‍കാനാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് അനുകൂല സാഹചര്യമുണ്ടെങ്കില്‍ പണം അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നേക്കും. അപൂര്‍വ്വ രോഗങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പടെയുള്ള സാധ്യതകള്‍ സര്‍ക്കാരിന് മുന്നിലുണ്ട്.

ശരീരത്തിന്റെ ചലന ശേഷി നശിക്കുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. പേശികളുടെ ശക്തി ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണിത്. പേശികളെ നിയന്ത്രിക്കുന്ന നെര്‍വുകള്‍ ഉത്ഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ സെല്ലുകളില്‍ നിന്നാണ് . ഈ കോശങ്ങള്‍ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button