KeralaLatest NewsNews

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി: പരിശോധനകൾ വർധിപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം വിളിച്ചു ചേർത്തത്. ജില്ലാ കളക്ടർമാരും, ജില്ലാ മെഡിക്കൽ ഓഫീസർമാരും നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി.

Read Also: അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശവനിത കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഈ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാർജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധനകൾ പരമാവധി കൂട്ടണമെന്നാണ് നിർദ്ദേശം. ഇതിനായി ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്സിംഗും ശക്തമാക്കണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി. ഇതോടൊപ്പം അവബോധ പ്രവർത്തനങ്ങും കൂടുതൽ ഊർജിതമാക്കും.

മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി പ്രതിരോധം തീർക്കണം. ഇതിനായി വാക്സിനേഷൻ പ്രക്രിയ ശക്തിപ്പെടുത്തും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ, ലാബ് സർവയലൻസ് ടീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയും: ശുഭപ്രതീക്ഷ പങ്കുവെച്ച് പി.എ മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button