Latest NewsNewsFootballSports

ബ്രസീൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു: അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങുന്നു

ബ്രസീലിയ: കോപ അമേരിക്കയിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങാൻ സാധ്യത. ടൂർണമെന്റിലെ ആദ്യ സെമിയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. നാളെ നടക്കുന്ന കൊളംബിയ-അർജന്റീന രണ്ടാം സെമിയിൽ അർജന്റീന ജയിച്ചാൽ സ്വപ്ന ഫൈനലിന് ഫുട്ബോൾ ലോകം സാക്ഷിയാകും. ഒരുപക്ഷെ അർജന്റീനയ്‌ക്കായി മെസ്സി നേടുന്ന ആദ്യ കിരീടമാകാം മരക്കാനയിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തകർത്തത്. 35-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മറുടെ അസ്സിസ്റ്റിൽ നിന്ന് ലൂക്കാസ് പക്വേറ്റയാണ് വിജയ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത നെയ്മറാണ് മത്സരത്തിലെ താരം.

Read Also:- കോപ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിൽ

കോപ അമേരിക്ക ടൂർണമെന്റിൽ മിന്നും ഫോമിൽ തുടരുന്ന സൂപ്പർതാരം ലയണൽ മെസ്സിയുടെ മികവിലാണ് അർജന്റീന സെമി ഫൈനലിൽ കടന്നത്. ക്വാർട്ടറിൽ ഇക്വാഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിത്. മത്സരത്തിൽ ഫ്രീകിക്കിലൂടെ മികച്ചൊരു ഗോൾ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത മെസ്സിയുടെ മികവിലാണ് ഇക്വാഡോറിനെ പരാജയപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button