
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ഇരുട്ടടിയായി ശബരിമലയിലെ വരുമാനത്തിലും കുറവ്. ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു.
Also Read: 15 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തി: കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍, കണക്കുകള്‍ ഇങ്ങനെ
2019ല്‍ ശബരിമലയില്‍ നിന്നും 270 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനത്ത് 21 കോടി രൂപ മാത്രമാണ് കഴിഞ്ഞ സീസണില്‍ ലഭിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം ശമ്പളത്തിനും പെന്‍ഷനുമായി 40 കോടിയോളം രൂപ വേണമെന്നിരിക്കെ സര്‍ക്കാര്‍ സഹായിക്കണമെന്നും 100 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
വരുമാനത്തിലുണ്ടായ വന്‍ നഷ്ടം മറികടക്കാന്‍ കര്‍ക്കിടക മാസ പൂജക്ക് കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. വാക്‌സിന്‍ സ്വീകരിച്ചവരെയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും പ്രവേശിപ്പിക്കാം. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം പതിനായിരം പേരെയങ്കിലും ശബരിമലയില്‍ അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments