കൊല്ലം : ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് മുകേഷ് എം.എല്‍.എ കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാർത്ഥി രംഗത്തെത്തിയിരുന്നു. ഒറ്റപ്പാലം മുന്‍ എം.എല്‍.എ എം. ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥി മാധ്യമങ്ങളെ കണ്ടത്. തനിക്ക് പരാതി ഇല്ലെന്നും ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചതെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Read Also : മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങൾ : വീഡിയോ വൈറൽ
സിപിഎം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയതോടെ നിലപാട് മാറ്റി മുകേഷും രംഗത്തെത്തി. ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ പരാതി നല്‍കില്ലെന്ന് എം.മുകേഷ് എംഎല്‍എ പറഞ്ഞു. അതേസമയം നവമാധ്യമങ്ങളില്‍ തനിക്കെതിരേ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കുന്നത്.
കഴിഞ്ഞ ദിവസമാണ് മുകേഷ് എം.എല്‍.എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയിരുന്നു.
Post Your Comments