Latest NewsKeralaNews

പ്രതിഷേധം അവസാനിക്കുന്നില്ല : മുകേഷ് എം.എൽ.എയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു

കൊല്ലം : സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പേജിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്. മുകേഷിനെ ന്യായീകരിച്ച് ഒട്ടേറെ പേർ രംഗത്ത് എത്തുന്നുണ്ടെങ്കിലും പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്.

Read Also : ഇന്ധനവില ഇനി പ്രശ്നമാകില്ല : സംസ്ഥാനമൊട്ടാകെ സ്ഥാപിക്കുന്നത് 250 ഇലക്‌ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ 

ഫോൺ വിളിയിലെ സത്യാവസ്ഥ വിവരിച്ച് കൊണ്ട് മുകേഷ് ഇന്നലെ ലൈവിൽ വന്നിരുന്നു. ആ പോസ്റ്റിന് താഴെയും മുകേഷ് ഇന്ന് ഷെയർ ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന് പ്രണാമം അർപ്പിച്ച പോസ്റ്റിന് താഴെയും പ്രതിഷേധ കമ്മന്റുകളുമായി മലയാളികൾ രംഗത്തുണ്ട്.

https://www.facebook.com/mukeshcineactor/posts/337542367760359

https://www.facebook.com/mukeshcineactor/posts/337114994469763

 

അതേസമയം സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് എം.എൽ.എ യെ ഫോണിൽ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button