തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നും അവകാശവാദമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനം. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ സ്ഥാനമാണ് സംസ്ഥാനങ്ങൾ നിക്ഷേപക സൗഹൃദമാണോ എന്നതിന്റെ ഔദ്യോഗിക മാനദണ്ഡമെന്നിരിക്കെ യാതൊരു ആധികാരികതയും ഇല്ലാതെ ശുദ്ധ അസംബന്ധമാണ് പരസ്യമായി മുഖ്യമന്ത്രി വിളിച്ച് പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക പുറത്തുവിട്ട ഏറ്റവും ഒടുവിലെ പട്ടികയിൽ 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 29 സ്ഥാനങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ കേരളത്തിന്റെ സ്ഥാനം പുറകിൽ നിന്നും രണ്ടാമത് ആണ്. ഉത്തർപ്രദേശ് ആകട്ടെ മുന്നിൽ നിന്നും രണ്ടാമതും. ആൻഡ്രാപ്രദേശ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനം. മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് എന്ന് മുഖ്യൻ അവകാശപ്പെട്ട കേരളം ആദ്യ അഞ്ചിലോ ആദ്യ പത്തിലോ ഇല്ലെന്ന് മാത്രമല്ല, പുറകിൽ നിന്നും രണ്ടാമത് ആണ് കേരളത്തിന്റെ സ്ഥാനം.
ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാർ നിക്ഷേപ/വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്‌ക്ക് റീട്വീറ്റ് ചെയ്‌തുകൊണ്ട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്‌തത്.
കിറ്റക്‌സ് വിഷയത്തിലടക്കം സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ട്വിറ്ററില്‍കൂടി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കിറ്റക്‌സ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുള്ള വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ഉടമ സാബു ജേക്കബ് ആരോപിച്ചിരുന്നു. തന്റെ വ്യവസായത്തിന് ബാധകമല്ലാത്ത പല നിയമങ്ങളും ചൂണ്ടിക്കാണിച്ചാണ് ചട്ട ലംഘനം നടത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളും കിറ്റക്സ് ഉയര്‍ത്തിയിരുന്നു.
Post Your Comments