തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് സി.പിഎമ്മുമായി അടുത്ത ബന്ധം ഉണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സ്വര്‍ണം കടത്തിയ കേസില്‍ കുടുങ്ങിയവര്‍ പിജെ ആര്‍മിയിലെ ആളുകളാണെന്നും സുധാകരന്‍ ആരോപിച്ചു. കൊടി സുനിക്കെതിരെ നീങ്ങാന്‍ പാര്‍ട്ടിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ആര്‍ജുന്‍ ആയങ്കിയുടെ ബുദ്ധികേന്ദ്രമായ ബോസിനെ കണ്ടെത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Read Also : ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം: ഈ ലോകം ഞങ്ങളുടെത് കൂടിയാണെന്ന് നികേഷും സോനുവും
താന്‍ ഒരുരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ, തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തിയതായി തെളിയിച്ചാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ ഡി.സി.സി ഓഫീസിനായി കെ.സുധാകരന്‍ പണം പിരിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും വിശദീകരിച്ചു. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയേറ്റടുത്തതു മുതല്‍ സിപിഎം അദ്ദേഹത്തെ വേട്ടയാടുകയാണെന്നും പാച്ചേനി പറഞ്ഞു.
Post Your Comments