Latest NewsKeralaNews

കോട്ടയം ജില്ലാ വനിത ലീഗ് ജനറൽ സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു: 200 ഓളം പ്രവർത്തകർ പാർട്ടി വിടാൻ സാധ്യത

കോട്ടയത്ത് വനിതാ ലീഗിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബേനസീർ

കോട്ടയം: വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. ബേനസീർ പാർട്ടിയിൽ നിന്നും രാജിവെച്ചു. വനിതാ പ്രവർത്തകരോടുള്ള ലീഗ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബേനസീർ രാജിവെച്ചത്. തനിക്കൊപ്പം ഇരുന്നൂറോളം പ്രവർത്തകർ മുസ്ലീം ലീഗ് വിടുമെന്നാണ് ബേനസീർ അറിയിച്ചിരിക്കുന്നത്.

Read Also: ‘ഒരു ഗൾഫ് ട്രിപ്പുണ്ട്, പോരാമോ?’: നയൻതാരയെ ട്രിപ്പിന് വിളിച്ച മുകേഷിനോട്‌ ഇല്ലെന്ന് നടി

വനിതകൾക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ് മുസ്ലീംലീഗിൽ നിന്നും രാജിവെയ്ക്കാൻ കാരണം. സ്ത്രീശാക്തീകരണമെന്നത് നാമ മാത്രമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെച്ച് ഐഎൻഎല്ലിലേക്ക് എത്തുമെന്നും ബേനസീർ വിശദമാക്കി. കോട്ടയത്ത് വനിതാ ലീഗിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബേനസീർ.

Read Also: നിലപാട് മാറ്റി മുകേഷ് എംഎൽഎ : വിദ്യാർത്ഥിക്കെതിരെ പ​രാ​തി നൽകാനില്ലെന്ന് മുകേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button