വൃത്തിയായും മനോഹരമായ പല്ലുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് പതിവായി ശുചിത്വം പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ പ്രകൃതിദത്തമായി മധുരം അടങ്ങിയ, അതായത് കാര്‍ബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ഭക്ഷണവും പല്ലിനെ ക്രമേണ നശിപ്പിക്കുന്നു.
പ്രകൃതിദത്തമായ മധുരം എന്ന് പറയുമ്പോള്‍ ഫ്രക്ടോസ്, ലാക്ടോസ്, ഗാലക്ടോസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഇതിനൊപ്പം തന്നെ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വരുന്ന കൃത്രിമമധുരം കൂടിയാകുമ്പോള്‍ പല്ലുകള്‍ക്ക് അത് ഇരട്ടി വെല്ലുവിളിയാകുന്നു.
മധുരമടങ്ങിയ ഭക്ഷണം മാത്രമല്ല, അസിഡിക് ഭക്ഷണപാനീയങ്ങളും പതിവാക്കുന്നത് പല്ലിന് നല്ലതല്ല. ഇവ പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്നു. ഇതോടെ പല്ല് നശിച്ചുപോകാനും വഴിയൊരുങ്ങുന്നു. ദിവസം മുഴുവന്‍ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലമാണ് ആദ്യം മാറ്റേണ്ടത്. ഓരോ തവണയും എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ വായ കഴുകുക. ഇത് നിര്‍ബന്ധമായും ശീലമാക്കുക. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്തുക. ഇത് പല്ലിന്റെ ആരോഗ്യത്തെ തീര്‍ച്ചയായും മെച്ചപ്പെടുത്തും.
Post Your Comments