ഷിംല : അടൽ ടണലിൽ സോണിയാഗാന്ധിയുടെ പേര് എഴുതിയ ഫലകം പുനസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ടണൽ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമാണ് ഫലകം കാണുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്.
Read Also : ദുരിതങ്ങൾ അകറ്റാൻ ഭദ്രകാളിപ്പത്ത് ശ്ലോകങ്ങൾ ജപിക്കാം
2010 ജൂൺ 38 ന് രോഹ്താംഗ് ടണൽ പദ്ധതിക്ക് സോണിയാഗാന്ധിയാണ് തറക്കൽ ഫലകം ഇട്ടതെന്നാണ് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നത്. അന്നത്തെ കോൺഗ്രസ് -യുപിഎ സർക്കാരിന്റെ സമ്മാനമായിരുന്നു രോഹ്താംഗ് ടണലെന്നും സഞ്ജയ് ദത്ത് പറയുന്നു.
സോണിയാഗാന്ധിയുടെ പേര് വെച്ച ഫലകം ഒഴിവാക്കിയതിൽ നാട്ടുകാർ തന്നോട് പരാതി പറഞ്ഞതായി സഞ്ജയ് ദത്ത് പറയുന്നു. ഫലകം പുനസ്ഥാപിക്കാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു.
Post Your Comments