ഇന്ധനവില ഇനി പ്രശ്നമാകില്ല : സംസ്ഥാനമൊട്ടാകെ സ്ഥാപിക്കുന്നത് 250 ഇലക്‌ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 250 ഇലക്‌ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആയ ചാർജ് മോഡ്. കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ രാമന്‍ ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നീ നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് 2018-ല്‍ തുടങ്ങിയ സ്റ്റാര്‍ട്ട്‌അപ്പാണ് ചാര്‍ജ് മോഡ്.

Read Also : അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധം : തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പിരിച്ചുവിട്ടു 

റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധിക വരുമാനത്തിന് അവസരം നല്‍കിക്കൊണ്ടാണ് സംരംഭം ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്. 25,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിയും.

ചാര്‍ജിങ് കേന്ദ്രങ്ങള്‍ അറിയാനും ബുക്ക് ചെയ്യാനും എത്രത്തോളം ചാര്‍ജ് ബാക്കിയുണ്ടെന്നും എത്രത്തോളം ചാര്‍ജ് കയറിയെന്നും അറിയാനും പണം അടയ്ക്കാനും സഹായിക്കുന്ന സോഫ്റ്റ് വെയറാണ് സംരംഭം ആദ്യം വികസിപ്പിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയിലല്ല ചാര്‍ജിങ് കേന്ദ്രങ്ങള്‍ എന്ന് തിരിച്ചറിഞ്ഞാണ് പുതിയ ഉദ്യമവുമായി സ്റ്റാർട്ട് അപ്പ് എത്തിയത്.

Share
Leave a Comment