![](/wp-content/uploads/2021/07/108.jpg)
ചെങ്ങന്നൂര്‍ : യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസ് എടുത്തു. പുലിയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്.
ജനുവരി 27 നാണ് സംഭവം നടന്നത്. വിവാഹമോചനക്കേസില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി യുവതിയുടെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നാണ് പരാതി. തുടര്‍ന്നും മാനസികമായി പീഡിപ്പിക്കാന്‍ പ്രമോദ് ശ്രമിച്ചിരുന്നെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments