KeralaLatest NewsNews

വിസ്മയയുടെ മരണം : കിരൺ നിരപരാധി, പോലീസ് മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആളൂർ

കൊല്ലം: വിസ്മയ കേസിൽ പ്രതിയായ കിരണിനെ പോലീസ് മനപ്പൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് കിരണിന്റെ അഭിഭാഷകൻ ആളൂർ കോടതിയിൽ വാദിച്ചു. ‘കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ്. ഇത്രയും കാലത്തിനിടയിൽ ഒരു കേസിലും ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടില്ല’, അഭിഭാഷകൻ കൂട്ടിച്ചേർത്തു.

വിസ്മയയ്ക്ക് പിന്നാലെ സമാനമായ പല ആത്മഹത്യകൾ കേരളത്തിൽ ഉണ്ടായെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസിൽ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡന (498 എ.) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമാണിതെന്നും ആളൂർ കോടതിയിൽ വ്യക്തമാക്കി.

അതേസമയം കേസിൽ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം അഞ്ചിലേക്കു മാറ്റി. കിരണിന് കോവിഡ് ബാധിച്ചതിനാൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യനായർ വാദിച്ചു. തുടർന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button