കിളിമാനൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘം വഴി നടപ്പാക്കിയ ‘വിദ്യാതരംഗിണി’ പദ്ധതിയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ‘വിദ്യാതരംഗിണി’.
പദ്ധതിക്ക് അപേക്ഷയുമായെത്തുന്ന സാധാരണക്കാരെ സഹകണ ബാങ്കുകാര്‍ അപേക്ഷ പോലും വാങ്ങാതെ തിരിച്ചയക്കുന്നതായാണ് ആക്ഷേപം. ഒരാള്‍ക്ക് 10,000 രൂപയാണ് അനുവദിക്കാവുന്ന തുക. ലോണ്‍ തുക തുല്യഗഡുക്കളായി 24 മാസം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതിയാകും.
എന്നാല്‍ സഹകരണ ബാങ്കില്‍ എ ക്ലാസ് മെംബര്‍ഷിപ്പുള്ളവര്‍ക്ക് മാത്രമേ ലോണ്‍ നല്‍കാന്‍ കഴിയുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. എ ക്ലാസ് മെംബര്‍മാരില്‍ 99 ശതമാനവും പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ ആണ്. ജൂലൈ 31 വരെയാണ് ലോണ്‍ നല്‍കാനുള്ള കാലാവധി.
Post Your Comments