കോഴിക്കോട്: റോഡിലെ കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ വർദ്ധിച്ചുവരുകയാണ്. ഈ അവസരത്തിൽ രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ വൈകുന്നതിന്റെ പേരിൽ കരാര്‍ കമ്പിനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പണി വൈകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതല യോഗത്തിലാണ് മന്ത്രിയുടെ വിമർശനം.
2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരി പാത. എന്നാല്‍ കരാര്‍ കമ്ബനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. മാത്രമല്ല നിലവിലെ റോഡില്‍ നിറയെ കുഴികളുമാണ്. ഇതേത്തുടര്‍ന്നാണ് ഉന്നതതല യോഗം ചേര്‍ന്നത്.
read also: കിറ്റെക്സ് വിഷയത്തില്‍ പ്രതികരിച്ച് കെ.സുരേന്ദ്രന്, പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍
കുണ്ടും കുഴികളും സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് കരാറുകാരനോട് നിര്‍ദ്ദേശിച്ചു. കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു. നിലവിലുളള പാതയിലെ കുഴിയടക്കാന്‍ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി യോഗത്തിൽ വിമർശിച്ചു.
Post Your Comments