Latest NewsKeralaNews

സ്ത്രീധനം: ആദ്യ പ്രതിഷേധ സ്വരം ഉയരേണ്ടത് സ്ത്രീകളിൽ നിന്നും തന്നെയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിവാഹം കഴിച്ചയയ്ക്കുമ്പോൾ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് സ്ത്രീധനം ആവശ്യമാണെന്ന കാഴ്ചപ്പാട് മാറ്റാൻ പൊതുസമൂഹം തയാറാകണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയരേണ്ടത് സ്ത്രീകളിൽ നിന്നു തന്നെയാണെന്ന് വീണാ ജോർജ് പറഞ്ഞു. സ്ത്രീധനത്തിനെതിരായ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘സ്ത്രീ തേജസ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

Read Also: വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി പ്രതിഷേധക്കാര്‍: ജൂലൈ 22 മുതല്‍ കര്‍ഷക സമരം പാര്‍ലമെന്റിന് പുറത്തെന്ന് നേതാക്കള്‍

പള്ളിക്കൽ പിയുഎം വിഎച്ച്എസ്എസാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പരിപാടി നടത്തിയത്. പെൺകുട്ടികൾ സ്വയംപര്യാപ്തത ആർജിക്കണമെന്ന് ക്ലാസ് നയിച്ച കൗൺസിലർ വീണാ റേച്ചൽ ജോൺസൺ വ്യക്തമാക്കി. പരസ്പര ബഹുമാനമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറയെന്നും റേച്ചൽ ജോൺസൺ പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഉതകുന്ന വിവിധ നിയമങ്ങളെക്കുറിച്ച് അഡ്വ. മിറാഷ് അലക്‌സാണ്ടർ പരിപാടിയിൽ വിശദീകരിച്ചു. സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ദേവീ മോഹൻ, യങ് ഇന്ത്യൻസ് എക്‌സിക്യൂട്ടിവ് കൗൺസിൽ മെമ്പർ ശങ്കരി ജെ.ഉണ്ണിത്താൻ, സ്‌കൂൾ പ്രിൻസിപ്പൽ സനിൽകുമാർ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു. സ്വസ്തി ഫൗണ്ടേഷൻ, യങ് ഇന്ത്യൻസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Read Also: വിദ്യാർത്ഥിയോട് കയർത്ത് സംഭവം: മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button