Latest NewsKeralaNews

ഭാര്യയെ കൊലപ്പെടുത്തി 44-ാം ദിവസം ജാമ്യത്തിലിറങ്ങി വീണ്ടും വിവാഹിതനായി: കൃതി കൊലക്കേസിൽ വൻ പിഴവ്

2019 നവംബര്‍ 11 നാണ് ഭര്‍ത്താവ് വൈശാഖ് കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്

കൊല്ലം : വിസ്മയകേസില്‍ പിഴവുകളുണ്ടാകരുതെന്ന് ഓര്‍മിപ്പിച്ച് കൊല്ലം മുളവനാല്‍ സ്വദേശി മോഹനനന്‍ മകള്‍ കൃതിയുടെ കേസ് നടപടികളിലുണ്ടായ പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്ത്. 2019 നവംബര്‍ 11 നാണ് ഭര്‍ത്താവ് വൈശാഖ് കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വൈശാഖ് കുറ്റം സമ്മതിച്ച് റിമാന്‍ഡിലായെങ്കിലും 44 ദിവസം കൊണ്ട് ജാമ്യം ലഭിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തത് മാത്രമായിരുന്നില്ല പിഴവെന്നാണ് മോഹനന്റെ ആരോപണം.

Read Also  : കോവിഡ് പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍: മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേയ്ക്ക്

എന്നാൽ, കൃതിയെ കൊലപ്പെടുത്തിയ വൈശാഖ് നാല്‍പത്തിനാലാം ദിവസം പുറത്തിറങ്ങുകയും പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. കേസിലെ നിയമവഴികളിലെ പാളിച്ചയാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. സ്വന്തമായി കേസ് നടത്താനാകില്ല. വലിയ സാമ്പത്തിക ബാധ്യതയിലായ കുടുംബം ഇനി ആരോടാണ് പരാതി പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. കേസില്‍ സ്പെഷല്‍ പബ്ലിക്
പ്രോസിക്യൂട്ടറുടെ നിയമനം വൈകുകയാണ്. സര്‍ക്കാന്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി കാത്തിരിക്കുകയാണ് യുവതിയുടെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button