തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3943 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 939 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1563 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9460 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 328 കേസുകൾ രജിസ്റ്റർ ചെയ്തു. 29 പേരാണ് അറസ്റ്റിലായത്. 134 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 406 കേസുകൾ രജിസ്റ്റർ ചെയ്യുകയും 218 പേർ അറസ്റ്റിലാകുകയും 240 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 711 കേസുകളും കൊല്ലം സിറ്റിയിൽ 1731 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 328, 29, 134
തിരുവനന്തപുരം റൂറൽ – 406, 218, 240
കൊല്ലം സിറ്റി – 1731, 54, 4
കൊല്ലം റൂറൽ – 711, 21, 69
പത്തനംതിട്ട – 45, 38, 90
ആലപ്പുഴ- 25, 5, 82
കോട്ടയം – 125, 133, 71
ഇടുക്കി – 41, 9, 7
എറണാകുളം സിറ്റി – 67, 30, 11
എറണാകുളം റൂറൽ – 67, 13, 112
തൃശൂർ സിറ്റി – 29, 39, 43
തൃശൂർ റൂറൽ – 31, 36, 284
പാലക്കാട് – 105, 106, 28
മലപ്പുറം – 40, 43, 9
കോഴിക്കോട് സിറ്റി – 23, 23, 11
കോഴിക്കോട് റൂറൽ – 34, 42, 2
വയനാട് – 36, 0, 15
കണ്ണൂർ സിറ്റി – 85, 85, 57
കണ്ണൂർ റൂറൽ – 6, 6, 64
കാസർഗോഡ് – 8, 9, 230
Post Your Comments