ശ്രീനഗർ: ജമ്മുവിൽ വ്യോമസേനാ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനു പിന്നാലെ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ. ഡ്രോൺ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്.
അതേസമയം ഡ്രോൺ കൈവശമുള്ളവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് കളക്ടർ ഉത്തരവിറക്കി. സുരക്ഷാ കാരണങ്ങളാൽ ശ്രീനഗറിൽ ഡ്രോൺ കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഡ്രോൺ കൈവശമുള്ള ആളുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്നും ശ്രീനഗർ കളക്ടർ അറിയിച്ചു.
Post Your Comments