Latest NewsNewsIndia

തൃണമൂൽ പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. രാഷ്ട്രീയ സംഘർഷം നടന്നിട്ടില്ലെന്ന മമത സർക്കാരിന്റെ വാദം ഇതോടെ തകരുകയാണ്.

Read Also : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ 

‘അക്രമത്തിൽ പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ പോലും ഈ ക്രൂരതയ്ക്ക് ഇരയായി. പലരെയും ലൈംഗീക പീഡനത്തിന് ഇരയാക്കുകയും മാരകമായി മുറിവേൽപിക്കുകയും ചെയ്തു. ഒട്ടേറെ പേരുടെ സ്വത്തുക്കൾക്കും വസ്തുവകകൾക്കും നേരെയും അക്രമം നടന്നു. പലർക്കും അക്രമം ഭയന്ന് വീടുപേക്ഷിച്ച് അയൽസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു’, റിപ്പോർട്ടിൽ പറയുന്നു.

അക്രമത്തിന് ഇരയായവരുടെ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. പകരം അവരെ കേസിൽ കുടുക്കാനാണ് പലയിടത്തും ശ്രമം നടന്നത്. നാടുവിട്ട് പോയവർക്ക് തിരിച്ചെത്താനോ അവരുടെ ജോലി തുടരാനോ ഉളള സാഹചര്യം സർക്കാർ ഒരുക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അക്രമത്തിന് ഇരയായവരുടെ ഉൾപ്പെടെ മൊഴികൾ സഹിതമാണ് ഇടക്കാല റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button