ജയ്‌പൂർ : ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നുമാസം ചങ്ങലയിൽ തളച്ചിട്ട് ഭർത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ രക്ഷിച്ചത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 30 കിലോയോളം ഭാരമുള്ള ചങ്ങല കൊണ്ടാണ് യുവതിയെ വീട്ടിൽ കെട്ടിയിട്ടത്.
നാൽപ്പതുകാരിയായ സ്ത്രീയെയാണ് ഭർത്താവ് സംശയത്തെ തുടർന്ന് ചങ്ങലയിൽ പൂട്ടിയത്. രണ്ട് പൂട്ട് ഇട്ടാണ് ഇയാൾ സ്ത്രീയെ ബന്ധിയാക്കിയത്. കഴിഞ്ഞ ഹോളിയ്ക്ക് ശേഷമാണ് ഭർത്താവ് തന്നെ ബന്ധിയാക്കിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.
Read Also : ഇനി മരിച്ചുപോയാലും എനിക്ക് ഒരു ചുക്കുമില്ല: അഭിൽ ദേവിനും സദാചാര ടീമീനും മറുപടിയുമായി രേവതി സമ്പത്ത്
അമ്മയെ സഹായിക്കാൻ രാജസ്ഥാനിലെ ഹീംഗ്ലാട്ട് എന്ന സ്ഥലത്ത് താൻ പതിവായി പോയിരുന്നതായി സ്ത്രീ പറയുന്നു. എന്നാൽ ഭർത്താവ് ഇവിടെയെത്തി കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് തന്നെ മർദ്ദിക്കും. പ്രായമായ അമ്മയെ സഹായിക്കാനായിരുന്നു താൻ പോയിരുന്നത്. എന്നാൽ അവിഹിത ബന്ധമാരോപിച്ച് ഭർത്താവ് മദ്യപിച്ച് മർദിക്കുന്നത് പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിന് മൊഴി നൽകി. ചങ്ങലയിൽ കെട്ടിയിട്ട ശേഷവും ഭർത്താവിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ തുടർന്നുവെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.
Post Your Comments