KeralaLatest NewsNews

‘നൂറു രൂപയുടെ നിക്ഷേപം പോലും കേരളത്തിന് പുറത്ത് പോകരുത്’: സാബു ജേക്കബിന് എം.എ.യൂസഫലിയുടെ ഉപദേശം

കൊച്ചി : കിറ്റക്‌സ് കേരളം വിട്ടുപോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കിറ്റക്‌സ് സംരംഭം ഒരിക്കലും കേരളം വിടരുതെന്ന് അദ്ദേഹം പറഞ്ഞ. കിറ്റക്‌സ് എംഡി സാബു ജേക്കബുമായി വ്യക്തിപരമായി താന്‍ ഇക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘ചെറിയ നിക്ഷേപകര്‍ പോലും കേരളം വിടുന്ന സാഹചര്യം പാടില്ല. കോടികളുടെ കണക്കല്ല മറിച്ച് നൂറു രൂപയുടെ നിക്ഷേപമായാലും അത് കേരളത്തിന് പുറത്ത് പോകുന്നതിനോട് യോജിക്കാനാവില്ല’-യൂസഫലി പറഞ്ഞു.

‘മലയാളി ജനതയ്ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി ലഭിക്കാന്‍ ഉതകുന്ന സാഹചര്യം ഉറപ്പാക്കണം . അതിനായി നിക്ഷേപകരെ ഇനിയും കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത് . ഭാവി തലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് കുറച്ചു കാണരുതെന്നും’ യൂസഫലി പറയുന്നു.

ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3,500 കോടി രൂപയുടെ വന്‍കിട പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെ തമിഴ്‌നാട് , ഒഡിഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കിറ്റക്‌സിനു ക്ഷണം ലഭിച്ചിരുന്നു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button