Jobs & VacanciesLatest NewsNewsIndia

ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : ഓയില്‍ ഇന്ത്യ ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 120 ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകള്‍ നികത്താനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഓയില്‍ ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

Read Also : ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ : പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും 

ശിവസാഗര്‍, തിന്‍സുകിയ, ചരായ്ദിയോ, അസമിലെ ദിബ്രുഗഡ്, അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ല എന്നിവിടങ്ങളില്‍ നിന്നുള്ള യോഗ്യരായ ഉദ്യോ​ഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസ യോഗ്യത

*സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ 40 ശതമാനം മാര്‍ക്കോടെ അപേക്ഷകര്‍ 10+2 പാസായിരിക്കണം.

*ഉദ്യോ​ഗാര്‍ത്ഥിക്ക് കുറഞ്ഞത് ആറു മാസത്തെ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി

*ജനറല്‍ വിഭാ​ഗം – കുറഞ്ഞത് 18 വയസും പരമാവധി 30 വയസും.

*എസ്‌സി / എസ്ടി വിഭാ​ഗം – കുറഞ്ഞത് 18 വയസും പരമാവധി 35 വയസും.

*ഒബിസി (നോണ്‍-ക്രീമി ലേയര്‍) വിഭാ​ഗം – കുറഞ്ഞത് 18 വയസും പരമാവധി 33 വയസും.

അപേക്ഷാ ഫീസ്

*ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ – 200 രൂപ (ജിഎസ്ടി, പേയ്‌മെന്റ് ഗേറ്റ്‌വേ / ബാങ്ക് ചാര്‍ജുകള്‍ ഒഴികെയുള്ളവ) നല്‍കണം.

*എസ്‌സി / എസ്ടി / ഇഡബ്ല്യുഎസ് / അം​ഗ പരിമിതിയുള്ളവര്‍ / എക്സ് സര്‍വീസ്മെന്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം :

*ഔദ്യോഗിക വെബ് സൈറ്റായ oil-india.com സന്ദര്‍ശിച്ച്‌ അപേക്ഷകൾ സമർപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button