കൊളംബോ: ഇന്ത്യയുടെ രണ്ടാം നിരയ്‌ക്കെതിരെ പരമ്പര കളിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റിന് അപമാനമാണെന്ന് ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗ. ഇന്ത്യയുടെ രണ്ടാം നിര ടീമുമായി ഏകദിന പരമ്പരയ്ക്ക് സമ്മതിച്ച ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് ശരിയായില്ലെന്നും ഇത് ക്രിക്കറ്റിനോടു തന്നെയുള്ള അവഹേളനമാണെന്നും രണതുംഗ പറഞ്ഞു.
‘ഇത് രണ്ടാം നിര ഇന്ത്യൻ ടീമാണ്. ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുർബലമായ ടീമിനെ ഇവിടേക്കും. അവർ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തീരുമാനിച്ച ലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതരാണ് തെറ്റുകാർ. ടെലിവിഷൻ മാർക്കറ്റ് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അവരുടെ തീരുമാനം’ രണതുംഗ പറഞ്ഞു.
Read Also:- സെർജിയോ റാമോസ് പിഎസ്ജിയിൽ
മൂന്ന് വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക. ജൂലൈ 13ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തീയതികളിൽ ബാക്കി രണ്ട് ഏകദിനങ്ങൾ നടക്കും. ഉച്ചയ്ക്ക് 1.30 നാവും മത്സരങ്ങൾ ആരംഭിക്കുക. ടി20 മത്സരങ്ങൾ ജൂലൈ 22, 24, 27 തീയതികളിൽ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക.
Post Your Comments