ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവേട്ട തുടര്‍ന്ന് സൈന്യം. പുല്‍വാമയില്‍ ജൂലൈ 2ന് മാത്രം അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ടോപ് ലഷ്‌കര്‍ കമാന്‍ഡറായ നിഷാസ് ലോണിനെ വധിച്ചെന്ന് സൈന്യം അറിയിച്ചു.
Also Read: കണ്ണില്ലാത്ത ക്രൂരത: മൊബൈൽ കവർച്ചയ്‌ക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു
പുല്‍വാമയിലെ രാജ്‌പൊരയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്‍ജന്‍ ഗ്രാമത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.
ഭീകരരുമായുണ്ടായ ഏറ്റുമുട്ടല്‍ വിജയം കണ്ടെന്ന് ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ പാക് ഭീകരനെയും ലഷ്‌കര്‍ കമാന്‍ഡറായ നിഷാസ് ലോണിനെയും വധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു കശ്മീരില്‍ ഭീകരരുമായി നിരന്തരം ഏറ്റുമുട്ടലുണ്ടാകുന്നുണ്ട്. ജമ്മു കശ്മീരിലെ സൈനിക മേഖലകള്‍ക്ക് സമീപം ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments