KeralaLatest NewsNews

സുരേന്ദ്രൻ കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ,അദ്ദേഹത്തിന് നാട് നീളെ കേസാണെന്ന് എ.എ റഹിം

കേരളത്തിൽ ഒരു ഹവാല പാർട്ടിയായി ബിജെപി മാറിയെന്നും റഹിം പറഞ്ഞു

കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷന് നാട് നീളെ കേസാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. കെ സുരേന്ദ്രന് ഇപ്പോൾ കുഴൽപ്പണ പനിയാണെന്നും റഹിം പറഞ്ഞു. അദ്ദേഹം ഇപ്പോൾ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. കേരളത്തിൽ ഒരു ഹവാല പാർട്ടിയായി ബിജെപി മാറിയെന്നും റഹിം പറഞ്ഞു. കുഴൽപ്പണ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സുരേന്ദ്രൻ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പൂർണ്ണ നഗ്നനായ അവസ്ഥയിലാണെന്നും റഹിം പരിഹസിച്ചു.

മുവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് ഉൾപ്പെട്ട പീഡന കേസിനെക്കുറിച്ചും  റഹിം പ്രതികരിച്ചു. പീഡന കേസിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മിണ്ടുന്നില്ല. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഹാജരാക്കാൻ തയ്യാറാകണം. പോക്സോ എം എൽ എ ആയി മാത്യു കുഴൽനാടൻ മാറി. എംഎൽഎയ്ക്കെതിരെ ഈ മാസം ഏഴിന് മൂവാറ്റുപുഴയിൽ ജനകീയ വിചാരണ നടത്തുമെന്നും റഹീം പറഞ്ഞു.

Read Also : പ്രശസ്ത സംവിധായകന്‍ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ ഡിവൈഎഫ്ഐ ശക്തമാക്കുമെന്നും റഹീം വ്യക്തമാക്കി. ജൂലൈ 10 മുതൽ 20 വരെ ക്യാമ്പയിൻ നടത്തും. ജൂലൈ 15 മുതൽ 20 വരെ യുണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും. ഇന്ധന വില, പാചക വാതക വില വർധനയ്ക്കെതിരെ ജൂലൈ ആറിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button