
തിരുവനന്തപുരം: കസ്റ്റമര്‍ റിവ്യൂ നോക്കി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്. ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ പല വഴികളും തേടുമെന്നും അതിലൊന്നാണ് വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍ എന്നും പോലീസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ പല വഴികള്‍ തേടുന്നു. അതിലൊന്നാണ് വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഉല്‍പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ നല്‍കുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചിട്ടാണ് പിന്നീട് നമ്മളില്‍ പലരും സാധങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക.
ഓണ്‍ലൈന്‍ വഴി വാങ്ങിയ ഉത്പ്പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ നല്‍കുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചാണ് പിന്നീട് നമ്മളില്‍ പലരും സാധങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക.
- റിവ്യൂ തട്ടിപ്പിലൂടെ കച്ചവടം കൊഴുപ്പിക്കുന്ന വില്‍പ്പനക്കാര്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ അവലോകകരെ കണ്ടെത്താന്‍ ഫ്രീലാന്‍സ് ജോബ് സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഉപയോഗിക്കുന്നു.
- പോസിറ്റീവ് അവലോകനങ്ങള്‍ക്ക് പകരമായി കാശോ സൗജന്യ ഉല്‍പ്പന്നമോ വാഗ്ദാനം ചെയ്യുന്നു. തല്‍ഫലമായി, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തിന് ചുവട്ടില്‍ ധാരാളം അവലോകനങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
- മോശപ്പെട്ട ഉല്‍പ്പന്നമെന്നറിയാതെ, റിവ്യൂ എഴുതിയാല്‍ ഇത്ര ശതമാനം കുറവ് നല്‍കാമെന്ന ഉറപ്പിന്മേല്‍ സാധനങ്ങള്‍ വാങ്ങി പറ്റിക്കപ്പെടുന്നവരും ഉണ്ട്.
- അതിശയിപ്പിക്കുന്ന വിലക്കുറവില്‍ മയങ്ങി വീഴരുത്. ബ്രാന്‍ഡും മോഡലും നല്‍കി സെര്‍ച്ച് ചെയ്താല്‍ പലരുടെ അനുഭവങ്ങളും ഓണ്‍ലൈനില്‍ കാണാന്‍ കഴിയും.
- ഒരു ഉല്‍പ്പന്നത്തിന് കൂടുതലും നെഗറ്റീവ് അവലോകനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് 5സ്റ്റാര്‍ റേറ്റിംഗുകള്‍ ഉണ്ടായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? എന്തായാലും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഒറ്റരാത്രികൊണ്ട് മാറിയിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോള്‍ തന്നെ, അവിടെ ഒരു റിവ്യൂ തട്ടിപ്പിനുള്ള ചാന്‍സ് ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.
- റിവ്യൂയിലെ അവിശ്വസനീയമായ അവകാശവാദങ്ങളും വിചിത്രമായ ഫോര്‍മാറ്റിംഗും ഇമെയില്‍ അഡ്ഡ്രസ്സുകളിലെ സംശയാസ്പദമായ അക്ഷരങ്ങളും ശ്രദ്ധിക്കണം.
- വ്യാജ ഉപഭോക്തൃ അവലോകനങ്ങള്‍ മിക്കപ്പോഴും ഏറ്റവും മികച്ചതായിരിക്കും. റിവ്യൂനേക്കാളും ഉപരി ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്ന പോലെയായിരിക്കും അത്. അവയിലെ വ്യാകരണവും അക്ഷരവിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാല്‍ അപകടം മനസ്സിലാകും.
- ഇത്തരം വില്പനക്കാരുടെ ഉല്‍പ്പന്നങ്ങളുടെ മുന്‍പുള്ള ഉള്ള റിവ്യൂകളും ശ്രദ്ധിക്കുക.
- ഒരു ഉല്‍പ്പന്നത്തിന് ഒട്ടനവധി റിവ്യൂകള്‍ കാണുന്നുണ്ടോ? ആ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 5സ്റ്റാര്‍ റേറ്റിംഗുകള്‍ മാത്രം നല്‍കുന്നുണ്ടോ?
- ഒരാള്‍ ഒന്നിലധികം തവണ ഒരു ഉല്‍പ്പന്നം അവലോകനം ചെയ്തിട്ടുണ്ടോ? ധാരാളം ഇനങ്ങള്‍ വാങ്ങിയാതായി കാണിച്ച് അവയെല്ലാം അവലോകനം ചെയ്തിട്ടുണ്ടോ? എങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കുന്നതിന് മുന്‍പ്. രണ്ടുതവണ ചിന്തിക്കുക.
- വളരെ ഹ്രസ്വമോ വളരെ ദൈര്‍ഘ്യമേറിയതോ ആണോ റിവ്യൂകള്‍? റിവ്യൂ പൂര്‍ണ്ണമായും പോസിറ്റീവ് ആണോ?
- ആവര്‍ത്തിച്ചുള്ള അവലോകനമാണോ? ഉല്‍പ്പന്നത്തിന്റെ മറ്റ് റിവ്യൂകളുടെ അതേ വാക്യങ്ങള്‍ ആണോ കാണുന്നത്?
- മുന്‍പ് സമാന ഉല്‍പ്പന്നം അവലോകനം ചെയ്ത അവലോകകന്‍ തന്നെയാണോ എഴുതിയത്
- വ്യാജ ഉപഭോക്തൃ അവലോകനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, സ്റ്റാര്‍ റേറ്റിംഗിനപ്പുറം പോകേണ്ടതുണ്ട്. റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുക.
- ചില സൈറ്റുകള്‍ വെരിഫൈഡ് പര്‍ചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകള്‍ വായിച്ചു നോക്കിയാല്‍ മേന്മകളും ന്യുനതകളും വ്യക്തമായി മനസ്സിലാക്കാം
- ചില സൈറ്റുകള്‍ അവരുടെ വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങള്‍, വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ റിവ്യൂവിന്റെ കൂടെ ചേര്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ റിവ്യൂ ഏതു ഉത്പന്നത്തിന്റേതാണെന്നു ചെക്ക് ചെയ്യുക.
- നിങ്ങളുടെ കാശാണ്. അത് പാഴാകില്ലെന്ന് ഉറപ്പുവരുത്തുക.
Post Your Comments