ന്യൂഡല്‍ഹി : രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തെ തടയുമെന്ന് പുതിയ പഠന റിപ്പോർട്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 92 ശതമാനം സംരക്ഷണം ലഭിക്കുമെന്നും പഠനത്തില്‍ പറയുന്നു.
Read Also : ഒൻപത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ഛണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കുമെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു.
കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസറ്റര്‍ ചെയ്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം ഇന്നലെ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചാണ് ഇന്ത്യ മുന്നേറുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments