ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുറയുന്നുണ്ടങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ചിരിക്കുകയാണ്. കേരളം, അരുണാചൽപ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നീ ആറ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
Read Also : കൊച്ചിയിൽ മദ്യപാനിയായ മകനെ കാന്‍സര്‍ രോഗിയായ അച്ഛന്‍ വെട്ടിക്കൊന്നു
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,05,02,362 ആയി. നിലവിൽ 4,95,533 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്. 57,477 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,96,05,779 പേർ ഇതുവരെ രോഗമുക്തി നേടി.
Post Your Comments