CinemaMollywoodLatest NewsKeralaNewsEntertainment

പ്രശസ്ത സംവിധായകന്‍ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

തൃശൂര്‍ : പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചായിരുന്നു അന്ത്യം.

Read Also : ബിജെപി പ്രവർത്തകന്റെ ഇരുചക്ര വാഹനം സി.പി.എം പ്രവർത്തകർ കത്തിച്ചതായി പരാതി 

വയല്‍, അമ്പട ഞാനേ, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല തുടങ്ങി ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം.

രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്‌കരവീരന്‍ തുടങ്ങിയ ചിത്രങ്ങൾക്ക് കഥ രചിച്ചിരുന്നു. നടി സിൽക്ക് സ്മിതയെ സിനിമയിലേക്ക് കൊണ്ടുവന്നതും ആന്‍റണി ഈസ്റ്റ്മാന്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button