COVID 19Latest NewsKeralaNattuvarthaNews

എല്ലാ വിദ്യാർത്ഥികൾക്കും പഠന സംവിധാനം ഏർപ്പെടുത്തിയെന്ന സർക്കാർ വാദം പൊള്ളയോ?: സൗകര്യമില്ലാതെ ആദിവാസി വിദ്യാർത്ഥികൾ

പേപ്പാറ: കൊറോണ മഹാമാരിയെ തുടർന്ന് ലോക്ഡൗണും അതിനു പിന്നാലെ ഓഫ് ലൈൻ വിദ്യാഭ്യാസം തന്നെ ഓൺലൈനിലേക്ക് പരിവർത്തനം ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ ക്ലാസുകൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ഇപ്പോഴും. എന്നാൽ ഒരു വർഷമായി ഈ അടിസ്ഥാന സംവിധാനം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പൊടിയ കാല ആദിവാസി ഊരിലെ വിദ്യാർത്ഥികൾ. ഇവിടെ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിൽ റേഞ്ച് കിട്ടാത്തതാണ് ഓൺലൈൻ പഠനം മുടങ്ങാൻ പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. ഇവിടെ പ്രധാനമായും ടവർ സ്ഥാപിച്ചിട്ടില്ല എന്നതും റേഞ്ച് ലഭ്യമാകാത്ത സാഹചര്യത്തെ ബാധിച്ചിട്ടുണ്ട് .

ടവർ സ്ഥാപിക്കണമെന്ന ഇവിടുത്തുകാരുടെ ആവശ്യം ആരും ശ്രദ്ധിച്ചിട്ടില്ല എന്നതു മാത്രമല്ല ഇവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നാളിതുവരെ സർക്കാർ തയ്യാറായിട്ടുമില്ല. ടി.വി , മൊബൈൽ ഫോൺ എന്നിങ്ങനെ ഓൺ ലൈൻ സംവിധാനങ്ങൾ എർപ്പെടുത്താമെന്ന് ഉറപ്പ് നൽകിയിട്ടും ഇതൊന്നും ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇത് സംബന്ധിച്ച് സാമൂഹിക പ്രവർത്തകർ കത്ത് നൽകിയിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല .

കഴിഞ്ഞ ഒരു വർഷമായി പൊടിയ കാല ആദിവാസി ഊരിലെ വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിച്ച് പോരുകയാണ്. സർക്കാരിൻ്റെ ഒരു പ്രതിനിധി പോലും ഇവിടെ സന്ദർശിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്. എത്രയും പെട്ടെന്ന് ഇവിടുത്തെ വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button