Latest NewsIndiaNews

കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് ശരദ് പവാര്‍: ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷ പാര്‍ട്ടികളും സമരക്കാരും

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മൂന്ന് നിയമങ്ങളെയും പൂര്‍ണമായി നിരസിക്കുന്നതിന് പകരം ആവശ്യമായ ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പ്രധാന നേതാവായ ശരദ് പവാറിന്റെ ‘യൂ ടേണ്‍’ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Also Read: വ്യവസായം തുടങ്ങാനുള്ള ആനുകൂല്യങ്ങൾ അടക്കം നൽകാം: കിറ്റെക്സ് ​ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോ​ഗിക ക്ഷണം

കാര്‍ഷിക നിയമങ്ങളെ പൂര്‍ണമായി നിരസിക്കുന്നതിന് പകരം കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള ഭാഗങ്ങള്‍ റദ്ദാക്കാനോ ഭേദഗതി വരുത്താനോ നമുക്ക് ആവശ്യപ്പെടാമെന്നായിരുന്നു പവാറിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് ഒരു സംഘം മന്ത്രിമാര്‍ വിശദമായ പഠനം നടത്തിവരികയാണെന്ന് പവാര്‍ പറഞ്ഞു. മുംബൈയില്‍ ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നായിരുന്നു ശരദ്  പവാറിന്റെ നിലപാട്. ഇക്കഴിഞ്ഞ ജനുവരിയില്‍ കാര്‍ഷിക നിയമങ്ങള്‍ താങ്ങുവിലയെ പ്രതികൂലമായി ബാധിക്കുമെന്ന് പവാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ഫെബ്രുവരിയില്‍ കാര്‍ഷിക നിയമങ്ങളെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം മൂന്ന് നിയമങ്ങളും ഉടന്‍ തന്നെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായ ശരദ് പവാറിന്റെ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, മാസങ്ങളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button