Latest NewsKeralaNews

മോദി സര്‍ക്കാര്‍ വന്നശേഷം പുതുതായി കമ്പ്യൂട്ടര്‍ എത്തിയത് രണ്ടേകാല്‍ ലക്ഷം സ്‌കൂളുകളില്‍: വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്

തിരുവനന്തപുരം: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിദ്യാഭ്യാസ മേഖലയിലുണ്ടായത് വന്‍ കുതിപ്പ്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ 61 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ഇല്ലെന്ന ദീപിക പത്രത്തിലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ടുള്ള ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

Also Read: ഒൻപത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ: സംഭവം കണ്ണൂരിൽ

2013-14 കാലഘട്ടത്തില്‍ ഇന്ത്യയില്‍ 76% സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഇക്കാലയളവില്‍ 24 ശതമാനം സ്‌കൂളുകളിലാണ് കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2019-2020ല്‍ 39% സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 63 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ ദീപിക പത്രത്തിൽ ഒരു ‘ഞെട്ടിക്കുന്ന യാഥാർഥ്യം’ ഉണ്ട്.

ഇന്ത്യയിലെ 61% സ്കൂളുകളിലും കമ്പ്യൂട്ടർ ഇല്ല. അതായത് കമ്പ്യൂട്ടർ ഉള്ളത് 39% സ്കൂളുകളിൽ മാത്രം. ഇതൊരു ഞെട്ടിക്കുന്ന യാഥാർഥ്യം ആണെന്നാണ് ദീപിക പറയുന്നത്. സത്യമാണ്. കേന്ദ്രസർക്കാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്ത. ഇത് വായിച്ച എനിക്കു തോന്നിയത് കേന്ദ്രസർക്കാർ ഈ മേഖലയിൽ യാതൊന്നും ചെയ്യുന്നില്ലെന്നാണ്. അതുകൊണ്ടാണല്ലോ യാഥാർഥ്യം ‘ഞെട്ടിക്കുന്നത്’. ഞാനും ഞെട്ടി.

ഞെട്ടിക്കഴിഞ്ഞ ശേഷം ഞാൻ പഴയ കണക്കുകൾ കൂടി നോക്കി. കേന്ദ്രസർക്കാരിന്റെ National Institute of Educational Planning and Administration പ്രസിദ്ധീകരിച്ച 2014-2015ലെ റിപ്പോർട്ട് എടുത്തു. അതിൽ 2013-2014ലെ വിവരങ്ങളും ഉണ്ട്.

ദാണ്ടെ കിടക്കുന്നു!

അതിൻപ്രകാരം 2013-2014ൽ ഇന്ത്യയിൽ 76% സ്കൂളുകളിലും കമ്പ്യൂട്ടർ ഇല്ല. ഉള്ളത് 24% സ്കൂളുകളിൽ മാത്രം. ഇത്തവണ ഞാൻ കൂടുതൽ ഞെട്ടി.

അതായത് 2013-2014ൽ 24% സ്കൂളുകളിൽ കമ്പ്യൂട്ടർ ഉണ്ട്. 2019-2020ൽ 39% സ്കൂളുകളിലും. വർദ്ധന 63%. ഇന്ത്യയിലെ സ്കൂളുകളുടെ എണ്ണം ഏതാണ്ട് പതിനഞ്ചേകാൽ ലക്ഷമാണ്. 2014-2020 കാലയളവിൽ ഏതാണ്ട് രണ്ടേകാൽ ലക്ഷം സ്കൂളുകളിലാണ് പുതുതായി കമ്പ്യൂട്ടർ എത്തിയത്. അതൊരു നല്ല കണക്കാണ്. അപ്പോൾ കേന്ദ്രം കയ്യുംകെട്ടി ഇരിക്കുകയായിരുന്നെന്ന തോന്നൽ മാറി; ഞെട്ടലും

[ഐടി@സ്‌കൂൾ തുടങ്ങിയത് 2001-2002ൽ. ഐസിടി@സ്‌കൂൾ 2005ൽ. നാഷണൽ കരിക്കുലം ഫ്രെയിംവർക് വഴി നിർബന്ധിത പാഠ്യവിഷയം ആയത് 2005ൽ. രാജ്യത്തെ വൈദ്യുതീകരണം ഏതാണ്ട് പൂർത്തിയായത് 2019ൽ.]

shortlink

Related Articles

Post Your Comments

Related Articles


Back to top button